റിയോ ഡി ജനീറോ: ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ മിലാ ദി ജീസസ് അന്തരിച്ചു. 35 വയസ്സായിരുന്നു. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീര ഭാരം കുറച്ച് സ്വന്തം രൂപത്തിലുണ്ടാക്കിയ വ്യത്യാസത്തിലൂടെ പ്രശസ്തി നേടിയ ഫിറ്റ്‌നസ് താരമാണ് മില. മിലയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.
' വളരെ ദുഖത്തോടെയാണ് ഞങ്ങള്‍ ഈ വാര്‍ത്ത പങ്ക് വക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട മില ഈ വെള്ളിയാഴ്ച മരിച്ചു. മിലയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേദനയെ തരണം ചെയ്യാന്‍ സാധിക്കട്ടെ ' എന്നായിരുന്നു പോസ്റ്റ്.
ഭര്‍ത്താവ് ജോര്‍ജ് കൗസിക്കും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെ വിയോഗത്തില്‍ മകള്‍ അന്ന ക്ലാരയും ഇന്‍സ്റ്റാഗ്രാമില്‍ ആദരാഞ്ജലി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം താരമായ മിലാ ദി ജീസസ് ജനിച്ചത് ബ്രസീലിലാണ്. മിലായുടെ താമസം ബോസ്റ്റണിലായിരുന്നു.
2017 ല്‍ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്ന ഗ്യാസ്ട്രിക് ബൈപ്പാസ് സര്‍ജറിക്ക് മില വിധേയയായിരുന്നു. സര്‍ജറിക്ക് മുന്‍പും ശേഷവുമുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് തന്റെ ശരീര ഭാരം കുറഞ്ഞത് മില ആഘോഷമാക്കിയിരുന്നു. താന്‍ സോറിയാസിസ് ബാധിതയായി എന്ന വിവരം 2023 ഒക്ടോബറില്‍ മില തന്റെ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളുമായി പങ്ക് വച്ചിരുന്നു.
ഡോക്ടര്‍മാര്‍ക്കും മരുന്നുകള്‍ക്കും ഇടയില്‍ ഏറെ നാളായി താന്‍ തുടരുന്നുവെന്നും ശരീരത്തിന്റെ 80 ശതമാനത്തെയും ഇത് ബാധിച്ചുവെന്നും മില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും മില പങ്ക് വച്ചിരുന്നില്ല.
അമേരിക്കയിലെ മസാച്ചുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റൺ സ്വദേശിനിയാണ് മില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്