തുര്‍ക്കിയയുടെ പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്‍ദുഗാൻ സത്യപ്രതിജ്ഞ ചെയ്തു 

JUNE 3, 2023, 10:40 PM

തുര്‍ക്കിയയുടെ പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്‍ദുഗാൻ സത്യപ്രതിജ്ഞ ചെയ്തതായി റിപ്പോർട്ട്. തുര്‍ക്കിയ ഗ്രാൻഡ് നാഷനല്‍ അസംബ്ലിയില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മേയ് 28ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഉര്‍ദുഗാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് പ്രസിഡൻഷ്യല്‍ കോംപ്ലക്സില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ 78 രാജ്യങ്ങളില്‍നിന്നുള്ള ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്തു. 21 രാഷ്ട്രത്തലവൻമാര്‍, 13 പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, നാറ്റോ, ഒ.ഐ.സി ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അസര്‍ബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ, പാകിസ്താൻ പ്രധാനമന്ത്രി ശെഹബാസ് ശരീഫ്, അര്‍മീനിയൻ പ്രധാനമന്ത്രി നിക്കോള്‍ പഷിൻയാൻ തുടങ്ങിയവരാണ് ചടങ്ങില്‍ സന്നിഹിതരായിരുന്ന പ്രമുഖര്‍. അതിഥികള്‍ക്കായി ഉര്‍ദുഗാൻ വിരുന്നുമൊരുക്കി. ശനിയാഴ്ച രാത്രി പുതിയ മന്ത്രിസഭ അംഗങ്ങളെയും അദ്ദേഹം പ്രഖ്യാപിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam