കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്; 15 സെനറ്റംഗങ്ങളുടെ വോട്ടെണ്ണുന്നത് ഹൈക്കോടതി വിലക്കി

JULY 27, 2024, 3:56 PM

കൊച്ചി: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ 15 സെനറ്റംഗങ്ങളുടെ വോട്ടെണ്ണുന്നതിന് ഹൈക്കോടതിയുടെ വിലക്ക്.

ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്ക്.

തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് 60 ദിവസം മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നതാണ് ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത 5 സെനറ്റംഗങ്ങളുടെ വിലക്കിന് കാരണം.

vachakam
vachakam
vachakam

ഇതില്‍ 14 പേര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്. വോട്ടെണ്ണുന്നത് വിലക്കിയതില്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട 9 വോട്ടുകളും ബിജെപിക്ക് ലഭിക്കേണ്ട 5 വോട്ടുകളും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയുടെ വോട്ട് എണ്ണുന്നതിനും വിലക്കുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam