'കഥ ഇന്നുവരെ' ടീം, ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

SEPTEMBER 8, 2024, 6:34 AM

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ' സെപ്തംബർ 20നു പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ സെൻസേഷണലായ ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ് ഗാനത്തെ പുനഃസൃഷ്ടിച്ചു 'കഥ ഇന്നുവരെ'യിലെ മുഖ്യ താരങ്ങളായ അനു മോഹൻ, നിഖില വിമൽ, അനുശ്രീ രംഗത്ത്.

ചിത്രത്തിന്റെ പ്രോമോ വിഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. നടനായ അനു മോഹൻ പ്രൊമോയിൽ ബിഗ് ഡൗഗ്‌സ് ഗാനത്തിലെ പോലെ ഒർജിനൽ സ്റ്റണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ഡൗഗ്‌സ് ഒർജിനൽ ഗാനത്തിൽ റൈഡേഴ്‌സും അണിയറപ്രവർത്തകരും കഥ ഇന്നുവരെയുടെ പ്രോമോയിൽ എത്തുന്നുണ്ട്.

പ്രശസ്ത നർത്തകിയായ മേതിൽ ദേവികയാണ് 'കഥ ഇന്നുവരെ'യിൽ നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിക്കുന്നത്.

vachakam
vachakam
vachakam

ഛായാഗ്രഹണം  ജോമോൻ ടി ജോൺ, എഡിറ്റിങ്  ഷമീർ മുഹമ്മദ്, സംഗീതം  അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ  റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ  സുഭാഷ് കരുൺ, കോസ്റ്റ്യൂംസ്  ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്  സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, വി എഫ് എക്‌സ്  കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ്  അമൽ ജെയിംസ്, ഡിസൈൻസ്  ഇല്യൂമിനാർട്ടിസ്ര്, പ്രൊമോഷൻസ്  10ജി മീഡിയ, പി ആർ ഒ  എ എസ് ദിനേശ്, ആതിര ദിൽജിത്. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബൂഷൻ. ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam