നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വില്‍പന; ആനക്കൊമ്പുകളുമായി രണ്ട് പേര്‍ പിടിയില്‍

SEPTEMBER 8, 2024, 8:40 AM

പാലക്കാട്: ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ. പട്ടാമ്പി സ്വദേശികളായ രത്‌നകുമാർ, ബിജു എന്നിവരെയാണ് വനംവകുപ്പിൻ്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘം പിടികൂടിയത്.

ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. പട്ടാമ്പിയിലെ ബാറിൽ നിന്ന് ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവർക്ക് ആനക്കൊമ്പ്  വില്‍പനയുണ്ടെന്നാണ് വനം വകുപ്പിന് ലഭിക്കുന്ന വിവരം. 

വന്യമൃഗങ്ങളുടെ കൊമ്പ് മുറിച്ച് വിൽപന നടത്തി ഉൽപന്നങ്ങൾ നിർമിക്കുന്നവരാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ വന്യമൃഗങ്ങളുടെ കൊമ്പ് മുറിച്ച് ആരാണ് നൽകിയതെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam