ജന്മദിനാഘോഷത്തിനിടെ കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു

SEPTEMBER 16, 2024, 7:56 PM

ടൊറൻ്റോ: ജന്മദിനത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കാനഡയിലെ  തടാകത്തിൽ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശി പ്രണീത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു പ്രണീത്.

തെലങ്കാനയിലെ മീർപേട്ട് സ്വദേശിയാണ് പ്രണീത്. 2019ലാണ്  പ്രണീത് ബിരുദാനന്തര ബിരുദ പഠനത്തിനായി കാനഡയിലേക്ക് പോയത്.

പഠനം കഴിഞ്ഞ് അവിടെ ജോലിക്ക് ശ്രമിക്കുകയായിരുന്നു പ്രണീത്. 2022ൽ പ്രണീതിൻ്റെ ജ്യേഷ്ഠനും കാനഡയിൽ എത്തിയിരുന്നു. സഹോദരങ്ങൾ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം പോയപ്പോഴായിരുന്നു ദാരുണമായ സംഭവം.

vachakam
vachakam
vachakam

മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ടൊറൻ്റോയിലെ തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്തുന്ന പ്രണീതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തടാകത്തിൽ ബോട്ടിൽ കയറി എടുത്ത സെൽഫിയും പുറത്തുവന്നു. മകൻ്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് കുട്ടിയുടെ പിതാവ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam