'പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല ';  വിമർശനവുമായി മുഹമ്മദ് ഷിയാസ്

SEPTEMBER 16, 2024, 5:53 PM

തിരുവനന്തപുരം:  എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹ​മ്മദ് ഷിയാസ്. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണ്. 

 അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. കോൺ​ഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ട. അതിന് അൻവർ വളർന്നിട്ടില്ല. പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലക്ക് എടുക്കുന്നില്ല. 

അതുകൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളത്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ്. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അൻവർ ചെക്ക് കേസിലെ പ്രതിയാണ്. സർക്കാർ ഭൂമി കയ്യേറിയയാളാണ്. കൊലപാതകത്തിൽ അൻവറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയർന്നിരുന്നു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അൻവർ ഓരോ ദിവസവും തെളിയിക്കുകയാണ്.

രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്. പി വി അൻവറിന് സന്ദേശം സിനിമയിലെ കുമാരൻ പിള്ള സഖാവിന്റെ സിൻഡ്രോമാണ്. ഈ നാണംകെട്ട വിലപേശൽ കേരളത്തിൽ നടപ്പാകില്ല. താൻ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ല. 3000 രൂപയുടെ ഷർട്ട് ഒന്നും ധരിക്കാറില്ല. സാധാരണക്കാരെ പോലെയാണ് ജയിക്കുന്നത്. അൻവറിന്റെ വിരട്ടൽ സിപിഐഎമ്മിൽ മതിയെന്നും ഇങ്ങോട്ട് വരണ്ടെന്നും ഷിയാസ് പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam