ഡൽഹി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഗുഡ്‌സ് ട്രെയിനുകൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഇറ്റാർസിയിലേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.
മിസെറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് മറ്റൊരു അപകടമുണ്ടായത്. ചുർക്കിയിൽ നിന്ന് ചോപ്പനിലേക്ക് പോവുകയായിരുന്ന ട്രെയിനിൻ്റെ എൻജിനും ബോഗിയുമാണ് അപകടത്തിൽപ്പെട്ടത്.
പാളത്തിൽ മണ്ണടിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ട് അപകടത്തിലും ആളപായം ഉണ്ടായിട്ടില്ലെന്ന് റെയിൽവെ പറയുന്നു. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്നും റെയിൽവെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്