ആധാർ ലഭിക്കണമെങ്കിൽ ഇനി പൗരത്വ രജിസ്റ്റർ അപേക്ഷാ നമ്പർ കൂടി വേണം

SEPTEMBER 8, 2024, 8:31 AM

അസമില്‍ പുതിയ ആധാർ കാർഡിന് അപേക്ഷിക്കുന്നവർ എന്‍ആർസി(ദേശീയ പൗരത്വ രജിസ്റ്റർ) അപേക്ഷയുടെ രസീത് നമ്പർ ഒപ്പം സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഇതിനായി വിശദമായ ഏകീകൃത നടപടി ക്രമം തയ്യാറാക്കുമെന്നും ഹിമന്ത വിശ്വ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതലായിരിക്കും നിർദേശം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അപേക്ഷാ രസീത് നമ്പർ സമർപ്പിക്കുന്നതിലൂടെ അസമിലേക്കുള്ള വിദേശികളുടെ അനധികൃത കടന്നു കയറ്റം തടയാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ആധാർ കാർഡ് വിതരണം ചെയ്യുന്നതിലും കർശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

"ആധാർ കാർഡിനായുള്ള അപേക്ഷകള്‍ ജനസംഖ്യയെക്കാള്‍ അധികമാണ്. ഇത് സംശയാസ്പദമായ രീതിയിലുള്ള പൗരന്മാരുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പുതിയ അപേക്ഷകർ അവരുടെ എന്‍ആർസി അപേക്ഷ രസീത് നമ്പർ കൂടി സമർപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു", മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അസമില്‍ ഇനിമുതല്‍ ആധാർ എടുക്കുന്നത് എളുപ്പമല്ലെന്നും മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ കർശന നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam