ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം വിട നല്‍കി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതർക്ക് കൈമാറി. പാർട്ടിയിലെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപയാത്രയില്‍ പങ്കെടുത്തു.
വൈകുന്നേരം 3.15 ഓടെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിലപയാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനല്‍കുന്നത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, എഎപി നേതാവ് മനീഷ് സിസോദിയ തുടങ്ങിയവരും യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്