മൂന്ന് ലക്ഷം രൂപയും ബൈക്കും നൽകിയില്ല; ഭാര്യയെ അടിച്ചുകൊന്ന് യുവാവ്

SEPTEMBER 16, 2024, 2:22 PM

അംറോഹ: ഉത്തർപ്രദേശിലെ അംറോഹയിൽ സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് നവവധുവായ യുവതിയെ ഭർത്താവ് തല്ലിക്കൊന്നു. ബൈഖേദ ഗ്രാമവാസിയായ സുന്ദറാണ് ഭാര്യ മീനയെ കൊലപ്പെടുത്തിയത്.

മൂന്ന് ലക്ഷം രൂപയും ടിവിഎസ് അപ്പാച്ചെ ബൈക്കും സ്ത്രീധനമായി നൽകിയില്ലെന്ന് പറഞ്ഞ് ഇയാൾ മീനയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് വർഷം മുൻപാണ് സുന്ദറും മീനയും വിവാഹിതരാവുന്നത്. അന്ന് മുതൽക്കേ ഇയാൾ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം വീട്ടിലറിയിച്ചതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൊഹാർക്കയിലെ പിതാവിൻ്റെ വീട്ടിലായിരുന്നു മീന താമസിച്ചിരുന്നത്.

vachakam
vachakam
vachakam

സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നു എന്നും അവളുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും ഒരു കുടുംബാംഗം പറഞ്ഞു. ഞായറാഴ്ച രായോടെത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, മീനയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

വീട്ടിലെത്തിയതോടെ സ്‌ത്രീധനത്തിൻ്റെ പേരിൽ ഇയാൾ വീണ്ടും യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വടി കൊണ്ട് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam