'ദീപ്‌ജ്യോതി'; പ്രധാനമന്ത്രിയുടെ വസതിയില്‍ കുഞ്ഞതിഥി 

SEPTEMBER 14, 2024, 2:52 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ പശുക്കുട്ടി ജനിച്ചു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പശുക്കുട്ടി ജനിച്ചത്.

ദീപ്‌ജ്യോതി എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയ്തു.

പശുക്കുട്ടിയെ ഷാള്‍ പുതപ്പിച്ച്‌ പീഠത്തില്‍ ഇരുത്തി ദുര്‍ഗാവിഗ്രഹത്തിന് മുന്നില്‍ വച്ച്‌ പൂജ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. നെറ്റിയില്‍ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാലാണ് പശുക്കുട്ടിക്ക് ദീപ്‌ജ്യോതി എന്ന പേര് നല്‍കിയത്.

vachakam
vachakam
vachakam

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam