രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം പാരിതോഷികം: വിവാദ പരാമർശവുമായി ശിവസേന എംഎൽഎ

SEPTEMBER 16, 2024, 6:21 PM

മഹാരാഷ്ട്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദപരാമർശവുമായി ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ്. സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന രാഹുലിൻ്റെ പ്രസ്താവനക്കു പിന്നാലെ അദ്ദേഹത്തിൻ്റെ നാവ് അരിയുന്നവർക്ക്  11 ലക്ഷം നൽകുമെന്നാണ് എംഎൽഎയുടെ പ്രഖ്യാപനം.

എന്നാൽ ശിവസേന എംഎൽഎയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഘടക കക്ഷിയാണ് ബിജെപി.

ഇന്ത്യയിൽ സംവരണം ഇല്ലാതാക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. ഇത്  കോൺഗ്രസിൻ്റെ യഥാർഥ മുഖം തുറന്ന് കാട്ടി. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകും.- ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് പറഞ്ഞു. ഒ

vachakam
vachakam
vachakam

രു വിഭാഗം സംവരണത്തിനായി പോരാടുമ്പോൾ അത് ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് രാഹുൽ സംസാരിക്കുന്നത്. രാജ്യത്തെ 400 വർഷം പിന്നിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam