വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും; ആദ്യ സർവീസ് ​ ഭുജ്-അഹമ്മദാബാദ് പാതയിൽ

SEPTEMBER 14, 2024, 2:37 PM

നഗരത്തിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ യാഥാർഥ്യമാകുന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് ചെയ്യും. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുക.

30 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്.ഒരു മാസം യാത്ര ചെയ്യാനുള്ള സീസൺ ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യവും വന്ദേ മെട്രോയിൽ ലഭ്യമാണ്. ഒരു മാസത്തേക്ക് യാത്ര ചെയ്യാൻ 20 സിം​ഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാകും.

ഇൻ്റർസിറ്റി യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് വേ​ഗത. 12 കോച്ചുകളാണുള്ളത്.

vachakam
vachakam
vachakam

ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൈകാതെ തന്നെ വന്ദേ മെട്രോ സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മം​ഗളൂരു-കോഴിക്കോട്, മധുര-​ഗുരുവായൂ‍ർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളിലാകും ഈ സർവീസുകൾ ഏർപ്പെടുത്താൻ സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam