ബീഫ് പാചകം ചെയ്തെന്നാരോപിച്ച് ഒഡീഷയിലെ ബെർഹാംപൂരിലെ പരാല മഹാരാജ എഞ്ചിനീയറിംഗ് കോളേജിലെ ഏഴ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
കോളേജ്, ഹോസ്റ്റൽ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഈ പ്രവർത്തിയെന്ന് കാട്ടിയാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കോളേജിൽ വലിയ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിഷയത്തിൽ കോളേജ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റലിൽ വിദ്യാർഥികൾ ബീഫ് പാകം ചെയ്തത്. തുടർന്ന്, മറ്റൊരു സംഘം വിദ്യാർഥികൾ വിഷയം ഹോസ്റ്റൽ വാർഡനെ അറിയിക്കുകയായിരുന്നു. “വൈവിധ്യമുള്ള ഒരു സമൂഹമെന്ന നിലയിൽ, എല്ലാ വിദ്യാർഥികളുടെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു.
എന്നാൽ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്ത ഈ സംഭവം വിദ്യാർഥികൾക്കിടയിൽ അശാന്തിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും സംഘർഷാന്തരീക്ഷത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ദയയോടെ അഭ്യർത്ഥിക്കുന്നു,” വിദ്യാർഥികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു.
വിദ്യാർഥികളുടെ ഈ പരാതിയെ തുടർന്ന് കോളേജ് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. പിന്നാലെ ഏഴ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഇവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും കോളേജിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്