അമരാവതി: മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമാ താരത്തിന്റെ പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐപിഎസ് ഓഫീസർമാർക്ക് സസ്പെൻഷൻ. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തെന്നും തടവില്‍വെച്ചെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നടപടി.
ഡയറക്ടർ ജനറല്‍ റാങ്കിലുള്ള പി.എസ്.ആർ. ആഞ്ജനേയുലു, ഐജി റാങ്കിലുള്ള കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗണ്ണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് മർദിച്ചതായാണ് മുംബൈ ആസ്ഥാനമായുള്ള നടി പരാതിപ്പെട്ടിരിക്കുന്നത്.
മുംബൈ കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെതിരെ താൻ നേരത്തെ നല്‍കിയ പരാതി പിൻവലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജഗന്റെ കാലത്ത് ആന്ധ്ര പോലീസ് ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു.
മതിയായ അന്വേഷണം നടത്താതെ നടിയെ അറസ്റ്റ് ചെയ്തതിനാണ് മറ്റു രണ്ടു ഉദ്യോഗസ്ഥർക്കെതിരെയുള്ള സസ്പെൻഷൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്