അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം.
വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവരാണ് മരിച്ചവർ.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക.മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്