'സമരം നിർത്തൂ പ്ലീസ്... മുഖ്യമന്ത്രിയായല്ല, സഹോദരിയായാണ് അഭ്യര്‍ഥിക്കുന്നത്'; പ്രതിഷേധക്കാരോട് മമത 

SEPTEMBER 14, 2024, 2:47 PM

കൊല്‍ക്കത്ത: ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. സമരം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. ഈ സാഹചര്യത്തില്‍ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാർക്കരികിലെത്തി.

പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനർജി ശനിയാഴ്ച പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാൻ വന്നിരിക്കുന്നതെന്ന് മമതാ ബാനർജി പറഞ്ഞു.

'എനിക്ക് നിങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തില്‍ ഞാൻ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങള്‍ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളില്‍ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല', മമത പറഞ്ഞു.

vachakam
vachakam
vachakam

മുതിർന്ന ഓഫീസർമാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവർ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു', മമതാ ബാനർജി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam