സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഒന്‍പതുവയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോർട്ട്. ലക്നൗവിലെ മോണ്‍ഫോര്‍ട്ട് സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്നാംക്ലാസുകാരി മാന്‍വി സിങാണ് മരിച്ചത്.
കുട്ടി വെള്ളിയാഴ്ച സ്കൂളില്‍ വച്ച് കളിക്കുന്നതിനിടെ മൈതാനത്ത് ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും ചന്ദന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെത്തിക്കുന്നതിലടക്കം വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കുട്ടി അസുഖബാധിതയായിരുന്നുവെന്നും വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നുവെന്നും കുട്ടിയുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്