ആഗ്ര: വിവാഹം കഴിഞ്ഞ് 40 ദിവസത്തിനകം ഭർത്താവില്‍നിന്ന് വിവാഹമോചനം തേടി യുവതി. എന്നാൽ ഇതിന്റെ കാരണം ആണ് രസകരം. ഭർത്താവിന് കുളിക്കാൻ മടിയാണെന്നാണ് നവവധു കാരണമായി പറഞ്ഞിരിക്കുന്നത്. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം.
ഭർത്താവ് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കുന്നുള്ളൂവെന്നും ഇത് കാരണമുള്ള ശരീര ദുർഗന്ധം സഹിക്കാനാവില്ലെന്നും ഇത്രയും മോശം ശുചിത്വം പാലിക്കുന്ന പുരുഷനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം യുവതിയുടെ പരാതിയില്‍ ഭർത്താവ് രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍, മാസം ഒന്നോ രണ്ടോ തവണ കുളിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ ശരീരത്തില്‍ ഗംഗാജലം തളിക്കുമെന്നുമായിരുന്നു മറുപടി. കുളിക്കാത്തതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
പൊലീസുമായുള്ള ചർച്ചക്കൊടുവില്‍ ഭർത്താവ് ദിവസവും കുളിക്കാമെന്ന് സമ്മതിച്ചെങ്കിലും യുവതി കൂടെ ജീവിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്