മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം സെപ്തം.15 ശനിയാഴ്ച സിനിമ സംവിധായകൻ ബ്ലെസി ഉദ്ഘാടനം നിർവഹിക്കുന്നു

SEPTEMBER 8, 2024, 6:52 AM

ന്യൂയോർക്: പ്രവർത്തന മികവ് കൊണ്ട്  ന്യൂയോർക്കിലെ പ്രധാന   മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് 2024 വർഷത്തെ ഓണാഘോഷവും ഓണ സദ്യയും 15-ാആം തീയതി ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ശനിയാഴ്ച  കൃത്യം12.30 പിഎംന് സ്റ്റാറ്റൻ ഐലൻഡിലുള്ള ചാൾസ് ലെങ് ഓഡിറ്റോറിയത്തിൽ (1060 WILLOBROOK ROAD STATEN ISLAND  NY 10314 ) വച്ച് ആഘോഷിക്കുന്നു.

താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും മാവേലിമന്നന്റെയും അകമ്പടിയോടെ ഘോഷയാത്രയായി പുതിയ വിശാലമായ ഓഡിറ്റോറിയത്തിൽ  പ്രവേശിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതാണ്.


vachakam
vachakam
vachakam

പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിക്കുന്നു. പ്രെസിഡെന്റ് ജെമിനി തോമസ് മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുക്കുന്നു.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും അതേത്തുടർന്ന് തിരുവാതിര കളിയും  ഓണപ്പാട്ടുമായി ആഘോഷത്തിന് തുടക്കം കുറിക്കും.  ചുരുങ്ങിയ സമയത്തെ പൊതു സമ്മേളനത്തിന് ശേഷം  വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യ ഉണ്ടായിരിക്കും അതോടോപ്പം  മാസി സ്‌കൂൾ ഓഫ് ആർട്‌സ് അവതരിപ്പിക്കുന്ന കലാപരിപാടികളും ഡാൻസ് , ഗാനമേള  ഉണ്ടായിരിക്കും. എല്ലാ പ്രിയപ്പെട്ട മലയാളീ സുഹൃത്തുക്കളെയും  മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷത്തിലേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്നു

ജോസ് കാടാപുറം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam