വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറി; രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ 

SEPTEMBER 7, 2024, 11:08 PM

കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായതായി റിപ്പോർട്ട്. രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

എസ്എഫ്ഒ പി വി ശ്രീധരൻ, സി ജെ റോബർട്ട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.  തലപ്പുഴ ഡെപ്യൂട്ടി  റെയിഞ്ച് ഓഫീസറുടെ പേരിൽ അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയ തലപ്പുഴ മരംമുറിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡി എഫ് ഒ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് കൺസർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് മൂന്ന് വനം വകുപ്പ്  ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam