തലപ്പുഴയിൽ വനംപാലകർ മരം മുറിച്ച് കടത്തിയ സംഭവം; ഡ്യൂട്ടിയിലുണ്ടായ മൂന്ന് പേർക്കെതിരെ നടപടി

SEPTEMBER 7, 2024, 6:41 PM

തലപ്പുഴ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തില്‍ നിന്ന് മരം മുറിച്ച് കടത്തിയ വനപാലകര്‍ക്കെതിരെ നടപടി. മരം മുറിച്ച വനപാലകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിഎഫ്ഒ.

കണ്ണൂര്‍ സിസിഎഫിന് ഡിഎഫ്ഒ റിപ്പോര്‍ട്ട് കൈമാറി. മൂന്ന് പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. മരം മുറിക്കുന്ന സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, രണ്ട് ഫോറസ്റ്റര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

റിസര്‍വ് വനത്തില്‍ നിന്നും വനപാലകർ അനുമതിയില്ലാതെ 73 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും തേടിയിട്ടില്ല.

vachakam
vachakam
vachakam

30 സെന്‍റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള്‍ മുറിച്ച്‌ മാറ്റണമെങ്കില്‍ ഡിഎഫ്‌ഒയുടെ അനമുതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില്‍ സിസിഎഫിന്‍റെ അനുമതി വേണമെന്നുമാണ് നിയമം. എന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തലപ്പുഴയില്‍ നിന്ന് മരം മുറിച്ചത്.

കഴിഞ്ഞ 29നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍ ഉള്‍പ്പെട്ട 43, 44 ഡിവിഷനില്‍ നിന്നും മരം മുറിച്ച്‌ കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണ പ്രവര്‍ത്തനത്തിന്‍റെ മറവിലാണ് മരങ്ങള്‍ മുറിച്ച്‌ കടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam