'ഗർഭധാരണം ഒരു രോഗമോ വൈകല്യമോ അല്ല, ജോലി നിഷേധിക്കുന്നതിന് മാതൃത്വം കാരണമാകരുത്'; ഡൽഹി ഹൈക്കോടതി

JULY 27, 2024, 2:12 PM

ന്യൂഡൽഹി: ഗർഭധാരണം ഒരു രോഗമോ വൈകല്യമോ അല്ലെന്നും സ്ത്രീകൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന് ഗർഭധാരണം കാരണമാവരുതെന്നും ഡൽഹി ഹൈക്കോടതി.

കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി) മാറ്റിവയ്ക്കണമെന്ന ഗർഭിണിയുടെ ഹർജി തള്ളിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർപിഎഫ്) ഡൽഹി ഹൈക്കോടതി ശാസിച്ചു.

ആർപിഎഫും കേന്ദ്ര സർക്കാരും യുവതിയോട് പെരുമാറിയതിൽ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദർ കൗറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി നൽകിയ ഹർജിയിൽ അഞ്ച് വർഷത്തിന് ശേഷമാണ് ഉത്തരവ്.

vachakam
vachakam
vachakam

"യൂണിയൻ ഓഫ് ഇന്ത്യയും ആർപിഎഫും ഗർഭധാരണത്തെ അസുഖമോ വൈകല്യമോ ആയി കണക്കാക്കുന്നതായി തോന്നുന്നു. മാതൃത്വം ഒരിക്കലും സ്ത്രീകൾക്ക് പൊതു തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനുള്ള ഒരു കാരണമാകരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം," കോടതി പറഞ്ഞു.

ഗർഭിണിയാണെന്നും ഹൈജംപ്, ലോങ്ജമ്ബ്, ഓട്ടം തുടങ്ങിയവ ചെയ്യാൻ കഴിയില്ലെന്നും ഹരജിക്കാരി അറിയിച്ചപ്പോള്‍ ആർ.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റിവക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു.

ആറാഴ്ചക്കുള്ളില്‍ സ്ത്രീയുടെ ടെസ്റ്റുകളും ഡോക്യുമെന്‍റ് വെരിഫിക്കേഷനും നടത്തണമെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മുൻകാല സീനിയോറിറ്റിയും മറ്റ് അനന്തര ആനുകൂല്യങ്ങളും ഉള്ള കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ആർ.പി.എഫിനോട് നിർദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam