അപരിചതരെ പരിചയപ്പെട്ട് സയൈനഡ് കലർത്തി പാനീയം നൽകും, പിന്നെ മോഷണം; ആന്ധ്രയെ വിറപ്പിച്ച സീരിയൽ കില്ലർ സ്ത്രീകൾ പിടിയിൽ

SEPTEMBER 7, 2024, 9:11 AM

തെനാലി: അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർന്ന പാനീയം നൽകി സ്വർണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍.

ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ഞെട്ടിക്കുന്ന സംഭവം. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നീ സ്ത്രീകളെയാണ് ആന്ധ്ര പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇവരുമായി പരിചയപ്പെടുന്നവര്‍ പാനീയങ്ങള്‍ കഴിക്കുന്നതോടെ തല്‍ക്ഷണം മരിക്കുകയും ഈ തക്കം നോത്തി വിലപിടിപ്പുള്ള മോഷ്ടിക്കുകയുമാണ് സ്ത്രീകളുടെ രീതി. ഈ വർഷം ജൂണില്‍ നാഗൂർ ബി എന്ന സ്ത്രീയെ സീരിയല്‍ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. 

vachakam
vachakam
vachakam

നാല് പേർ ഇതിനകം കൊല്ലപ്പെട്ടു. രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ മഡിയാല വെങ്കിടേശ്വരി എന്ന 32കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. നാലു വർഷം തെനാലിയിൽ വോളൻ്റിയറായി ജോലി ചെയ്ത അവർ പിന്നീട് കംബോഡിയയിൽ പോയി സൈബർ കുറ്റകൃത്യങ്ങളിലും  ഏർപ്പെട്ടിരുന്നു.

ഇവരുടെ കയ്യില്‍ നിന്നും സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.യുവതികള്‍ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam