'അപരാജിത' ബിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ പരിഗണനയ്ക്കയച്ച് പശ്ചിമ ബംഗാൾ ഗവർണർ

SEPTEMBER 7, 2024, 2:08 PM

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ ആന്റി റേപ്പ് ബില്ലായ 'അപരാജിത ബിൽ' പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അയച്ച് ഗവർണർ സി വി ആനന്ദ ബോസ്.

ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ് ഭവന് മുൻപിൽ സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഗവർണറുടെ നടപടി.

പുതിയ ബിൽ സമാനമായ ആൻ്റി റേപ്പ് ബില്ലുകളുടെ "കോപ്പി-പേസ്റ്റാണെന്ന" ആരോപണവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ ക്രിമിനൽ നിയമ ഭേദഗതി ചെയ്ത ബിൽ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കിയത്.

എന്നാൽ ഈ ബിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ കോപ്പി-പേസ്റ്റാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അറ്റാച്ച് ചെയ്യുന്നതിൽ പരാജയപ്പെട്ടതും മമത സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ ബില്ല് പാസാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന മമത സർക്കാരിൻ്റെ സമ്മർദത്തിന് ഗവർണർ വഴങ്ങുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam