''ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 ചരിത്രം, ഒരിക്കലും തിരിച്ച് കൊണ്ടുവരില്ല": അമിത് ഷാ

SEPTEMBER 6, 2024, 8:38 PM

കാശ്മീർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന. 

ആർട്ടിക്കിൾ 370 ചരിത്രമായെന്നും അത് ഒരിക്കലും തിരികെ കൊണ്ടുവരില്ലെന്നും അമിത് ഷാ പറഞ്ഞു. 2019ലാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കിയത്. 2014ന് ശേഷം ജമ്മു കശ്മീരിൽ നടക്കാൻ പോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ജമ്മു കശ്മീരിന് ഉടൻ തന്നെ കേന്ദ്ര പദവി തിരികെ നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനു ശേഷം ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും അത് ഇന്ത്യയുമായി ബന്ധിപ്പിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ പറഞ്ഞു.

vachakam
vachakam
vachakam

ജമ്മു കശ്മീര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി വിശ്വസിക്കുന്നത്. അതങ്ങനെതന്നെ ആയിരിക്കും. 2014 വരെ ജമ്മു കശ്മീര്‍ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു.

പലരും ജമ്മുകശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ സര്‍ക്കാരുകളും പ്രീണന നയമാണ് കൈക്കൊണ്ടത്‌. ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തെ രേഖപ്പെടുത്തും'- അമിത് ഷാ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam