ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ടു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; സംഭവം ഇങ്ങനെ 

SEPTEMBER 6, 2024, 3:14 PM

വിജയവാഡ: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രക്ഷപ്പെട്ടതായി റിപ്പോർട്ട്. അദ്ദേഹം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം ഉണ്ടായത്. 

മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തൊട്ടരികിലൂടെയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി ചന്ദ്രബാബു നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരികയായിരുന്നു. 

അതേസമയം റെയില്‍ ഗതാഗതത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്‌ക്ക് സ്ഥലമില്ല. ട്രെയിൻ കണ്ടയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കിയത് കൊണ്ട് വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam