കാശ്മീർ: 2001ലെ പാർലമെൻ്റ് ആക്രമണത്തിൽ കുറ്റക്കാരനായ അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷ നടപ്പാക്കിയതിൽ വിയോജിപ്പ് അറിയിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ആ നടപടി ഒരു ഗുണവും ഉണ്ടാക്കിയില്ലെന്നും , അധികാരം ഉണ്ടായിരുന്നുവെങ്കിൽ ജമ്മു-കശ്മീർ സർക്കാർ ഇതിന് അനുമതി നൽകില്ലായിരുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ്. എൻ സി വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള വിവാദ പരാമർശം നടത്തിയത്.
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ ജമ്മു കശ്മീർ സർക്കാരിന് പങ്കില്ലെന്ന് പറഞ്ഞ അദ്ദേഹം അത് കൊണ്ട് ഒരു ഒരു ലക്ഷ്യവും നേടാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
അഫ്സൽ ഗുരുവിൻ്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്,വിവാദ പരാമർശവുമായി കോൺഗ്രസ് സഖ്യകക്ഷിയുടെ നേതാവ് തന്നെ പ്രതികരിച്ചത്.
നാഷണൽ കോൺഫെറെൻസുമായുള്ള സഖ്യത്തിൽ ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് പാർട്ടി ഈ പരാമർശത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ബി ജെ പി രംഗത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്