ബംഗളൂരു: കന്നഡ സിനിമാ സെറ്റില്‍ ഷൂട്ടിങ്ങിനിടെ 30 അടി താഴ്ചയിലേക്കു വീണ ലൈറ്റ് ബോയ് മരിച്ചു. സംഭവത്തിൽ സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
'മാനട കടലു' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് തുംകുരു ജില്ലയിലെ കൊരട്ടഗെരെ സ്വദേശി മോഹൻ കുമാർ (30) അപകടത്തില്‍ പെട്ടത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ഗോരഗുണ്ടെപാളയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇയാൾ അബദ്ധത്തില്‍ സിനിമ സെറ്റിലെ ഏണിയില്‍ നിന്ന് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അനാസ്ഥ കാണിച്ചുവെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ യോഗരാജ് ഭട്ടിനും മാനേജർ ഉള്‍പ്പെടെ രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്