ലഖ്നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; 5 മരണം, 24 പേർക്ക് പരുക്ക്

SEPTEMBER 7, 2024, 9:07 PM

 ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് വൻ അപകടം.

സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് വർഷം പഴക്കമുള്ള ബിൽഡിംഗാണിത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാനായി ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അമിതാഭ് യാഷ് പറഞ്ഞു.

vachakam
vachakam
vachakam

എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർ സർവീസ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam