50 ഗ്രാമിന് 850 കോടി രൂപ! കാലിഫോര്‍ണിയം ചര്‍ച്ചയാകുന്നതിന് പിന്നില്‍

SEPTEMBER 6, 2024, 8:24 PM

ഗാന്ധിനഗര്‍: അടുത്തിടെ ബിഹാറിലെ ബെല്‍ത്താരി ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നും 50 ഗ്രാം കാലിഫോര്‍ണിയ പിടികൂടിയിരുന്നു. സ്വര്‍ണത്തെക്കാള്‍ മൂല്യമുള്ള കാലിഫോര്‍ണിയത്തെക്കുറിച്ച് ഇതിന് ശേഷമാണ് ചര്‍ച്ചയായത്. പിടികൂടിയ 50 ഗ്രാം കാലിഫോര്‍ണിയത്തിന്റെ വില 850 കോടി രൂപയാണ്. എന്തായിരിക്കും ഈ വസ്തുവിന് സ്വര്‍ണത്തെക്കാളും, വജ്രത്തെക്കാളും മൂല്യമുണ്ടാകാന്‍ കാരണം എന്ന് നോക്കാം.

ആറ്റോമിക നമ്പര്‍ 98 എന്ന ഒരു സിന്തറ്റിക് റേഡിയോ ആക്ടീവ് മൂലകമാണ് കാലിഫോര്‍ണിയം. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതിനാലാണ് മൂലകത്തിനും ഇതേ നാമം നല്‍കിയത്. കാലിഫോര്‍ണിയം തീവ്രമായ റേഡിയോ ആക്റ്റിവിറ്റിക്ക് പേരുകേട്ടതാണ്. അപകടകരമായ മൂലകമാണിത്. ന്യൂക്ലിയാര്‍ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിനും കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനുമാണ് കാലിഫോര്‍ണിയ ഉപയോഗിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.

മെഡിക്കല്‍ രംഗത്ത് പ്രത്യേകിച്ച് റേഡിയേഷന്‍ തെറാപ്പിയില്‍ കാലിഫോര്‍ണിയത്തിന് നിര്‍ണായക പങ്കുണ്ട്. മസ്തിഷ്‌ക കാന്‍സര്‍ ചികിത്സിക്കുന്നതിനാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. സ്വര്‍ണം പോലെ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ മെറ്റല്‍ ഡിടക്റ്ററിലും കാലിഫോര്‍ണിയം ഉപയോഗിക്കാറുണ്ട്. വളരെ കൂടുതല്‍ ന്യൂക്ലിയാര്‍ ആക്ടിവിറ്റി സ്വഭാവമുള്ളതിനാല്‍ ഈ മൂലകത്തെ ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ഇതുകൊണ്ടാണ് കാലിഫോര്‍ണിയം കടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam