മണിപ്പുരില്‍ വീണ്ടം സംഘർഷം; 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 

SEPTEMBER 7, 2024, 1:39 PM

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടം സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അക്രമത്തില്‍ 5 പേർ കൊല്ലപ്പെട്ടതായി ആണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഗിരിബാം ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അക്രമം ഉണ്ടായത്.

കലാപകാരികള്‍ ഗ്രാമത്തില്‍ പ്രവേശിച്ച്‌ ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

വംശീയ സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം എന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam