' നാളെ ലോറിയുടെ കാബിൻ ഉയര്‍ത്താൻ പറ്റുമെന്ന് പ്രതീക്ഷ, മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല'

JULY 27, 2024, 2:06 PM

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന് എം.കെ.രാഘവൻ എം.പി. അർജുന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.കെ.രാഘവൻ. 

മനുഷ്യസാധ്യമായത് എല്ലാം കർണാടക സർക്കാർ ചെയ്തെന്നും കാലാവസ്ഥയും അടിയൊഴുക്കുമാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

നാളെയോടെ ലോറിയുടെ കാബിൻ ഉയർത്താൻ പറ്റുമെന്നാണ് പ്രതീക്ഷ. അടിയൊഴുക്ക് കാരണം ശനിയാഴ്ച രാവിലെയും നേവിക്ക് നദിയില്‍ ഇറങ്ങാൻ പറ്റിയില്ല. തെർമല്‍ സ്കാനിങ്ങില്‍ ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം  വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

കരയിൽ നിന്ന് 132 മീറ്റർ ദൂരെയാണിത്. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നി​ഗമനം. ട്രക്കുള്ളത് ചെളിയിൽ പൂഴ്ന്ന നിലയിലാണെന്നും ഭാ​ഗികമായി തകർന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam