സിപിഎമ്മില്‍ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് മൂഢവിശ്വാസം, അൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം

SEPTEMBER 7, 2024, 6:36 PM

തിരുവനന്തപുരം : എംഎല്‍എ മാരായ പി.വി. അൻവറും കെ.ടി. ജലീലും തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലു വില കല്പിക്കാത്ത സിപിഎമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.

അടിമക്കൂട്ടമായ സിപിഎമ്മില്‍ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സിപിഎമ്മില്‍ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സിപിഎം എപ്പോഴും കാണുന്നത്.

vachakam
vachakam
vachakam

സിപിഎം നേതൃത്വത്തിന്‍റെയും അണികളുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് എംഎല്‍ എ മാരായ മഞ്ഞളാംകുഴി അലിയും അല്‍ഫോൻസ് കണ്ണന്താനവും പാർട്ടി വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam