ടെന്നീസ് താരം സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സാനിയയുടെ പിതാവ് ഈ വാർത്തയിൽ സത്യമില്ല എന്ന പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പിതാവ് അല്ലാതെ താരങ്ങൾ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. യൂട്യൂബറായ ശുഭാങ്കർ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷമി ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോള്‍ ഷമി അഭിമുഖത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിലുളള നുണകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുമായി വിട്ടുനില്‍ക്കണമെന്നാണ് ഷമി പറഞ്ഞത്.
ഷമിയുടെ വാക്കുകളിലേക്ക്
'തന്നെക്കുറിച്ച് പ്രചരിക്കുന്നത് കേള്‍ക്കുമ്ബോള്‍ വിചിത്രമാണെന്ന് തോന്നിയിട്ടുണ്ട്. ഇതൊക്കെ വിനോദങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് തോന്നിയിട്ടുണ്ട്, നമുക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ എന്റെ ഫോണ്‍ തുറന്നാല്‍ അതുപോലുള്ള ചില മീമുകള്‍ കാണാനിടയുണ്ട്. ഇതൊരു തമാശയാണെങ്കിലും, മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത് നിങ്ങള്‍ പങ്കിടുമ്ബോള്‍ ഒരുപാട് തവണ ചിന്തിക്കേണ്ടതുണ്ട്. സ്ഥിരീകരിക്കാത്ത പേജുകളില്‍ നിന്ന് എന്തും വിളിച്ചുപറയുകയും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ നിങ്ങള്‍ക്ക് ഇതൊക്കെ വെരിഫൈഡ് പേജില്‍ വന്ന് പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ ഞാൻ ഉറപ്പായും മറുപടി നല്‍കും. വിജയിക്കാൻ വേണ്ടി ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം നവീകരിക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ നല്ലൊരു വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കും' എന്നാണ് ഷമി അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
