ഗ്യാസ് ക്ഷാമം: വീട്ടിൽ മുൻകരുതലായി ഇലക്ട്രിക് സ്റ്റൗ വാങ്ങിയതായി അക്ഷയ് കുമാർ

MARCH 17, 2026, 7:05 AM

മുംബൈ: ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്നുള്ള പാചകവാതക ക്ഷാമത്തെക്കുറിച്ച് പ്രതികരിച്ചു ബോളിവുഡ് താരം അക്ഷയ് കുമാർ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ വീട്ടിൽ ഇതുവരെ ഗ്യാസ് ക്ഷാമം നേരിടേണ്ടി വന്നിട്ടില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു. എന്നാൽ മുൻകരുതലായി ഭാര്യ ട്വിങ്കിൾ ഖന്ന രണ്ട് ഇലക്ട്രിക് സ്റ്റൗ വാങ്ങിയിട്ടുണ്ടെന്നും, അവ വീട്ടിലെത്തിയോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുചിത്വത്തിന്റെ പ്രാധാന്യം മുൻനിർത്തിയാണ് ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുത്ത് പരിപാടിയിൽ പങ്കെടുത്തതെന്ന് താരം വ്യക്തമാക്കി. നഗര ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ‘ശുചീകരണ ലീഗ്’ എന്ന ആശയം മുനിസിപ്പൽ കോർപ്പറേഷനോട് മുന്നോട്ടുവച്ചതും അക്ഷയ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam