ഹോളിവുഡിലെ പ്രിയ ജോഡികളായ സെൻഡയയും ടോം ഹോളണ്ടും രഹസ്യമായി വിവാഹിതരായി എന്ന വാർത്തകളോട് പ്രതികരിച്ച് നടി തന്നെ രംഗത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും സെൻഡയ വ്യക്തമാക്കി. 'ജിമ്മി കിമ്മൽ ലൈവ്' എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു താരം.
തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് കരുതി പലരും നേരിൽ കാണുമ്പോൾ അഭിനന്ദനങ്ങൾ അറിയിക്കാറുണ്ടെന്ന് സെൻഡയ പറഞ്ഞു. "പലരും ഈ ചിത്രങ്ങൾ കണ്ട് വിശ്വസിച്ചു പോയി. പുറത്തിറങ്ങുമ്പോൾ ആളുകൾ വന്ന് വിവാഹ ചിത്രങ്ങൾ മനോഹരമായിട്ടുണ്ടെന്ന് പറയാറുണ്ട്. അപ്പോഴെല്ലാം ഇത് എഐ നിർമ്മിതമാണെന്നും യഥാർത്ഥമല്ലെന്നും എനിക്ക് വിശദീകരിക്കേണ്ടി വരുന്നു," സെൻഡയ തമാശരൂപേണ പറഞ്ഞു. സുഹൃത്തുക്കൾ പോലും ചിത്രം കണ്ട് വിശ്വസിച്ചുവെന്നും തന്നെ വിവാഹത്തിന് വിളിക്കാത്തതിൽ പരിഭവം കാണിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
ടോം ഹോളണ്ടും സെൻഡയയും വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന അതിമനോഹരമായ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.പാരീസ് ഫാഷൻ വീക്കിനിടെ സെൻഡയയുടെ വിരലിൽ കണ്ട സ്വർണ്ണ മോതിരം വിവാഹ വാർത്തകൾക്ക് ആക്കം കൂട്ടിയിരുന്നു.സെൻഡയയുടെ സ്റ്റൈലിസ്റ്റ് ലോ റോച്ച് ഇവർ രഹസ്യമായി വിവാഹിതരായെന്ന് നേരത്തെ അവകാശപ്പെട്ടതും ആരാധകരെ ആശയക്കുപ്പത്തിലാക്കി.
അതേസമയം തന്റെ പുതിയ ചിത്രമായ 'ദ ഡ്രാമ'യുടെ പ്രചരണത്തിനായാണ് സെൻഡയ ഷോയിൽ എത്തിയത്. റോബർട്ട് പാറ്റിൻസൺ ആണ് ഇതിലെ മറ്റൊരു താരം. വ്യക്തിജീവിതത്തിലെ വിവാഹ വാർത്തകൾ നിഷേധിച്ചെങ്കിലും, വെള്ളിത്തിരയിൽ ടോം ഹോളണ്ടും സെൻഡയയും വീണ്ടും ഒന്നിക്കുന്നുണ്ട്. 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ', ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 'ദി ഒഡീസി' എന്നീ ചിത്രങ്ങളിൽ ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിച്ചെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
