വിവാഹ വേദിയിലെ വൈഫ് ജോക്ക്സ് വിവാദമായി; നടൻ വിക്കി കൗശലിനെതിരെ വിമർശനം

MARCH 17, 2026, 5:12 AM

ഒരു വിവാഹച്ചടങ്ങിൽ ബോളിവുഡ് നടൻ വിക്കി കൗശൽ നടത്തിയ ചില പരാമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്. വിവാഹിതരുടെയും ബാച്ചിലർമാരുടെയും ജീവിതത്തെ താരതമ്യം ചെയ്ത് പറഞ്ഞ വാക്കുകളാണ് വിവാദത്തിന് കാരണം.

വരന്റെ പിതാവിനോടായിരുന്നു നടന്റെ പ്രതികരണം. “ആവേശം എത്രമാത്രമാണ്?” എന്ന ചോദ്യത്തിന് സദസിൽ നിന്ന് “ഹൈ” എന്ന മറുപടി ഉയർന്നു. തുടർന്ന്, ബാച്ചിലർമാർക്ക് ആവേശം എപ്പോഴും കൂടുതലായിരിക്കുമെന്നും വിവാഹിതരാകുമ്പോൾ അത് സമയം കടന്നുപോകുന്തോറും കുറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാഹത്തിന് പിന്നാലെ ഉടനെ അങ്ങനെ സംഭവിക്കില്ലെന്നുമായിരുന്നു നടന്റെ പരാമർശം.

ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങളും ശക്തമായി. ഇത്തരം ‘വൈഫ് ജോക്കുകൾ’ ഇപ്പോഴത്തെ കാലഘട്ടത്തിൽ അനുയോജ്യമല്ലെന്നും, ഇത് പങ്കാളിയെ അപമാനിക്കുന്ന രീതിയിലാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

2021 ഡിസംബർ ഒൻപതിനാണ് കത്രീന കൈഫ്യും വിക്കി കൗശലും വിവാഹിതരായത്. 2025 നവംബറിൽ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam