ഹവാ ഹവാ ഗാനം ഉപയോഗിച്ചിന് ധുരന്ദർ സംവിധായകൻ 50,000 ഡോളർ നൽകി; പാകിസ്ഥാൻ ഗായകന്റെ വെളിപ്പെടുത്തൽ 

MARCH 17, 2026, 12:45 AM

ചെന്നൈ: രൺവീർ സിങ്ങ് നായകനായി, ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. തിയേറ്ററുകളിൽ നിന്നും 1000 കോടിയിലധികം വരുമാനം നേടിയ സിനിമയുടെ ആകർഷണങ്ങളിൽ പ്രധാന പങ്ക് സിനിമയിലെ ഗാനങ്ങൾക്കാണ്. പാകിസ്ഥാൻ ഗായകൻ ഹസൻ ജഹാംഗീറിന്റെ ക്ലാസിക് ട്രാക്കായ ‘ഹവാ ഹവാ’ എന്ന ഗാനവും ചിത്രത്തിൽ ഉപയോഗിച്ചിരുന്നു.

തന്റെ ക്ലാസിക് ട്രാക്കായ ‘ഹവാ ഹവാ’ സിനിമയിൽ ഉപയോഗിച്ചതിന് 50,000 ഡോളർ ലഭിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഗായകൻ. എന്നാൽ ഗായകൻ സിനിമയുടെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ബോക്സ് ഓഫിസിൽ ചിത്രം ഏകദേശം 1,100 കോടി രൂപ സമ്പാദിച്ചതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ആരാധകർ സിനിമ ‘ധുരന്ദർ’ ആണെന്ന് മനസിലാക്കിയിട്ടുണ്ട്. 

‘ഷാൻ ഇ സിയൂർ’ പരിപാടിയിലായിരുന്നു ഹസൻ ജഹാംഗീറിന്റെ പ്രതികരണം. “ഗാനം ഉപയോഗിക്കുന്നതിന് പണം ലഭിച്ചോയെന്ന്?” ആയിരുന്നു അവതാരകന്റെ ചോദ്യം. “അതെ, നിർമ്മാതാക്കൾ എനിക്ക് 50,000 ഡോളർ (ഏകദേശം 45 ലക്ഷം രൂപ) നൽകി. ഗാനം ഉപയോഗിക്കാൻ അനുമതി വാങ്ങുകയും ചെയ്തു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

vachakam
vachakam
vachakam

അവതാരകൻ ‘ധുരന്ദർ’ സിനിമയുടെ പേര് പരാമർശിച്ച്, ഇത് നല്ല നടപടിയാണെന്ന് പറഞ്ഞു. “പണ്ടത്തെ കാലത്ത് കോപ്പിറൈറ്റ് സംവിധാനം എളുപ്പമല്ലായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ പാട്ടുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം അനുമതി വാങ്ങുകയും പണം നൽകുകയും ചെയ്യുന്നു എന്നും ഹസൻ ജഹാംഗീർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam