സംഗീത പ്രേമികളുടെ ഇഷ്ട ഗായികമാരിൽ ഒരാളായ ശ്രേയ ഘോഷാൽ, ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിരവധി ആരാധകരുള്ള ഗായികയാണ്. അഞ്ചു ദേശീയ അവാർഡുകൾ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ നേടിയ ശ്രേയയുടെ സംഗീത ജീവിതം നാലു വയസ്സിൽ പാട്ടുപാടി കൊണ്ടുതുടങ്ങിയതാണ്.
പ്രശസ്ത ഗായകൻ അർജിത് സിംഗിന്റെ പോലെ, തനിക്കും ചിലപ്പോൾ പാട്ട് പാടുന്നതിൽ നിന്ന് വിരമിക്കാൻ തോന്നാറുള്ളതായി ആണ് ശ്രേയ പറയുന്നത്. സ്റ്റേജിൽ ലിപ് സിങ്ക് ചെയ്തു പാട്ടുകൾ ആലപിക്കേണ്ട അവസ്ഥ വന്നാൽ സംഗീതത്തിൽ നിന്ന് വിരമിക്കുമെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.
“എനിക്കിടയ്ക്ക് ഇടവേളയെടുക്കാൻ തോന്നാറുണ്ട്. അർജിത് അത്ര ധീരമായി ആണ് തീരുമാനമെടുത്തത്. അത് ഏറെ പ്രചോദനമാക്കുന്നുവെന്നും, ഹൃദയത്തോടെ പാടുന്ന കലാകാരനാണ് അദ്ദേഹം എന്നും ശ്രേയ പറഞ്ഞു. പാട്ട് പാടുന്നതിലൂടെ തനിക്ക് കിട്ടുന്ന സന്തോഷം മാത്രമേ അദ്ദേഹത്തിന് പ്രധാനമായുള്ളൂ. സംഗീതത്തോടുള്ള സത്യസന്ധത തന്നെയാണ് ആരാധകർക്ക് അദ്ദേഹത്തോടുള്ള അടുപ്പത്തിനും സ്‌നേഹത്തിനും കാരണമെന്നും,” ശ്രേയ പറഞ്ഞു.
“ഒരു കലാകാരനായി തത്സമയ പ്രകടനം തന്നെയാണ് എന്റെ വ്യക്തിത്വം. അതിനാൽ, ലിപ് സിങ്ക് ചെയ്യേണ്ടി വരുന്ന ദിവസം ഞാൻ പാടുന്നത് നിർത്തും,” എന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
