'ലൈംഗിക സൂചനകൾ കൂടുതൽ'; ‘കെഡി: ദ ഡെവിൾ’ ഗാനത്തിനെതിരെ പരാതി; ഉടൻ നിരോധിക്കണമെന്ന് ആവശ്യം 

MARCH 17, 2026, 3:50 AM

കന്നഡ ചിത്രമായ ‘കെഡി: ദ ഡെവിൾ’യിലെ ഒരു ഗാനത്തിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ പരാതി നൽകിയതായി റിപ്പോർട്ട്. നോറ ഫത്തേഹിയും സഞ്ജയ് ദത്തും പങ്കെടുത്ത ‘സർസെ നിന്നാ സെരഗ സർസെ’ എന്ന ഗാനമാണ് വിവാദത്തിൽപ്പെട്ടത്. ഗാനം നിരോധിക്കണമെന്നാണ് പരാതിയിൽ ആവശ്യം.

ഗാനത്തിലെ വരികളും നൃത്ത രംഗങ്ങളും അശ്ലീലത പ്രേരിപ്പിക്കുന്നതാണെന്നും ലൈംഗിക സൂചനകൾ കൂടുതലാണെന്നും ആണ് പരാതിയിലെ ആരോപണം. അഡ്വക്കേറ്റ് വിനീത് ജിൻഡാൽ ആണ് സെൻസർ ബോർഡിന് മുമ്പാകെ പരാതി നൽകിയത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ, പോക്സോ നിയമം, ഐടി നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഗാനം ഉടൻ തന്നെ നിരോധിക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

യൂട്യൂബിൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിവാദം ശക്തമായത്. സമൂഹമാധ്യമങ്ങളിൽ ഗാനത്തിന്റെ ഭാഗങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam