തിരുവനന്തപുരം: ഭരണതുടർച്ച ആശംസിച്ച കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കമൽഹാസന്റെ ആശംസാകുറിപ്പ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
'കമൽഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തര പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുകൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല. ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചുനിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും' എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് സമൂഹമാധ്യമത്തിലൂടെയായിരുന്നു മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽഹാസൻ പ്രതികരിച്ചത്. സഖാവ് പിണറായി വിജയന് 'വിജയം' ആശംസിക്കുന്നു. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം എന്നാണ് കമൽ ഹാസന്റെ കുറിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
