ടിവികെ നേതാവ് ആധവ് അർജുന നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി നടൻ രജനികാന്ത്. ഡിഎംകെ കുടുംബത്തിന്റെ സമ്മർദം മൂലമാണ് രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആരോപണമാണ് അർജുന ഉയർത്തിയത്.
ഇതിന് മറുപടിയായി, “കാലം കാത്തിരുന്ന് മറുപടി നൽകും” എന്നാണ് രജനികാന്ത് പ്രതികരിച്ചത്. കൂടാതെ, ഉയർന്ന ആരോപണം സത്യസന്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "കാലം സംസാരിക്കില്ല, പക്ഷേ കാത്തിരിക്കുകയും ഉത്തരം നൽകുകയും ചെയ്യും" എന്ന കുറിപ്പാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത്.
ഈ വിഷയത്തിൽ പിന്തുണ അറിയിച്ച രാഷ്ട്രീയ നേതാക്കൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും രജനികാന്ത് നന്ദി രേഖപ്പെടുത്തി. അതേസമയം, അർജുനയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ മേഖലകളിൽ നിന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പ്രസ്താവനയെ ശക്തമായി വിമർശിച്ചു. രാഷ്ട്രീയ ശൈലിക്കു യോജിക്കാത്ത പരാമർശമാണിതെന്നും, രജനികാന്തിനെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് രജനികാന്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
