“അദ്ദേഹം വിജയിച്ചാൽ കേരളവും മുന്നോട്ട് പോകും”; മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് കമൽ ഹാസൻ

MARCH 17, 2026, 1:49 AM

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽ ഹാസൻ രംഗത്ത്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

“അദ്ദേഹം വിജയിച്ചാൽ കേരളവും മുന്നോട്ട് പോകും” എന്ന അഭിപ്രായമാണ് കമലഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേരളവുമായി തനിക്ക് ഉള്ള ബന്ധം പ്രത്യേകം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചിലർ തന്നെ പുറത്തുനിന്നുള്ള ആളായി കാണുന്നുണ്ടെങ്കിലും അതിനെ താൻ അത്ര പ്രാധാന്യമാക്കുന്നില്ലെന്നും പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് അദ്ദേഹം കേരളജനങ്ങളോട് അഭ്യർത്ഥിച്ചു. ശരിയായ തീരുമാനമാണ് വേണ്ടതെന്നും, അതിനായി എല്ലാവരും ആലോചിച്ച് വോട്ട് ചെയ്യണമെന്നും കമൽ ഹാസൻ കുറിപ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam