ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണെന്ന് അറിയുമോ?

JULY 24, 2024, 9:23 AM

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായ്.  25 വർഷത്തിലേറെയായി ചലച്ചിത്രരം​ഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്.  

 ഐശ്വര്യ സിനിമയ്ക്കായി 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ബ്രാന്‍ഡഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത് ആറ് മുതല്‍ ഏഴ് കോടി വരെയാണ്. ലോറിയല്‍, ആഡംബര വാച്ചായ സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജര്‍, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് മുതലായ കമ്പനികളുമായി പരസ്യ കരാറും ഐശ്വര്യക്കുണ്ട്.

vachakam
vachakam
vachakam

ഇന്ത്യയിൽ കൂടാതെ വിദേശത്ത് ആഡംബര വസതികളും സ്വന്തമായുള്ള താരം നിലവിൽ മകളുമായി താമസിക്കുന്നത് മുംബൈയിലെ പോർഷ് ഏരിയായ ബാന്ദ്രയിലാണ്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലുള്ള ആഡംബര അപ്പാര്‍ട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് നടി ഈ അപ്പാര്‍ട്മെന്റ് വാങ്ങിയത്.

ഒരു ഇൻ-ഹൗസ് ജിം, സ്വിമ്മിങ് പൂൾ അടക്കം നിരവധി സൗകര്യങ്ങൾ ചിത്രത്തിനുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ പക്കൽ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്‌സിഡസ് ബെന്‍സ് എസ്500, മെഴ്‌സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്‌സസ് എല്‍എക്സ് 570 തുടങ്ങിയവയും ഉണ്ട്. ഇന്ത്യയിലെ സമ്പന്നയായ നടിയുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി.

 നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.  ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 280 കോടിയാണ് അഭിഷേകിന്റെ കയ്യിലുള്ളത്. രൺവീർ സിങ് (500 കോടി), രൺബീർ കപൂർ (345 കോടി), പ്രഭാസ് (200 കോടി) എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ പിന്നിലാക്കിയ നടന്മാർ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam