ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്‌നേഷ് ശിവൻ

APRIL 6, 2026, 4:51 AM

ചെന്നൈ: നടൻ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കങ്ങൾ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കെ, ധനുഷുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് വാചാലനായി സംവിധായകൻ വിഘ്‌നേഷ് ശിവൻ.

ധനുഷുമായുള്ള സൗഹൃദത്തിൽ വിള്ളൽ വീണത് തന്റെ ജീവിതത്തിലെ വലിയൊരു നഷ്ടമാണെന്നും അത് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ധനുഷിനെ ഒരു പിതൃതുല്യനായാണ് താൻ കണ്ടിരുന്നതെന്ന് വിഘ്‌നേഷ് വെളിപ്പെടുത്തി. "എന്റെ അച്ഛൻ മരിച്ച അതേ ദിവസമാണ് (ജൂലൈ 28) ധനുഷ് സാറിന്റെയും ജന്മദിനം. അദ്ദേഹത്തിൽ ഞാൻ എന്റെ അച്ഛന്റെ സാന്നിധ്യം അനുഭവിക്കാറുണ്ട്. ആ ബന്ധം നഷ്ടപ്പെട്ടത് വലിയ സങ്കടമാണ്. എവിടെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടാകാം," വിഘ്‌നേഷ് പറഞ്ഞു.

'വിഐപി' എന്ന സിനിമയുടെ സമയത്ത് രണ്ട് വർഷത്തോളം താൻ ധനുഷിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹത്തോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നയൻതാരയുടെ നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷും നയൻതാരയും തമ്മിൽ നിയമപോരാട്ടം ആരംഭിച്ചത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിന് 10 കോടി രൂപ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് നയൻതാരയെ ചൊടിപ്പിക്കുകയും താരം ധനുഷിനെതിരെ പരസ്യമായി കത്തെഴുതുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ തർക്കങ്ങൾക്കിടയിലും ധനുഷിനോടുള്ള വ്യക്തിപരമായ സ്നേഹം വിഘ്‌നേഷ് തുറന്നുപറഞ്ഞത് ആരാധകർക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam