പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി വട്ടക്കാവ് സ്വദേശിയായ ശബരി (17)യെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടുകാർ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വാർഡ് മെമ്പർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കോന്നി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് ശബരി. മാതാവും അനിയത്തിയും അമ്മൂമ്മയും ചേർന്നാണ് വീട്ടിൽ താമസം. പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് കയർ പൊട്ടി താഴെ വീണ നിലയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാകാമെന്നാണ് നിലവിലെ നിഗമനമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
