സെന്റ് ജോസഫ്‌സ് ഹെൽത്ത് കെയറിലെ 120 നഴ്‌സുമാരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ

OCTOBER 17, 2026, 2:16 PM

സെന്റ് ജോസഫ്‌സ് ഹെൽത്ത് കെയർ ലണ്ടനിലെ 120 നഴ്‌സുമാരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ (ലോമ) പ്രീമിയർ ഡഗ് ഫോർഡിന് കത്തയച്ചു.

ലണ്ടനിലും തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലുമുള്ള മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചാണ് അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചത്.
സെന്റ് ജോസഫ്‌സ് ഹെൽത്ത് കെയർ ലണ്ടൻ അടുത്തിടെ 120 ആരോഗ്യപ്രവർത്തകരെ, പ്രത്യേകിച്ച് രജിസ്റ്റർ ചെയ്ത നഴ്‌സുമാരെ പിരിച്ചുവിടാൻ എടുത്ത തീരുമാനത്തിലുള്ള അതീവ ആശങ്ക കത്തിലൂടെ അറിയിച്ചു.

ഒന്റാറിയോയിലെ ആരോഗ്യമേഖലയുടെ നട്ടെല്ലായ മലയാളി നഴ്‌സുമാർ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലുൾപ്പെടെ ക്രിട്ടിക്കൽ കെയർ, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സേവനം കാഴ്ചവെച്ചവരാണ്. പെട്ടെന്നുള്ള ഈ പിരിച്ചുവിടൽ നിരവധി മലയാളി കുടുംബങ്ങളുടെ ഉപജീവനത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതിനൊപ്പം അവരുടെ മാനസിക പ്രയാസങ്ങൾക്കും കാരണമാകുന്നു.

vachakam
vachakam
vachakam


പ്രധാനമായും മൂന്ന് വിഷയങ്ങളാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്:

  • 1. പ്രാദേശിക കുടുംബങ്ങളിലെ ആഘാതം: വരുമാനമില്ലാതാകുന്നതോടെ ഭവനവായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു.
  • 2. രോഗീപരിചരണത്തിലെ സമ്മർദ്ദം: 120 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും രോഗികൾക്ക് ചികിത്സ ലഭിക്കാനുള്ള കാലതാമസത്തിന് ഇടയാക്കുകയും ചെയ്യും.
  • 3. വിദഗ്ധരുടെ കുറവ്: ആരോഗ്യമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത്, പരിശീലനം ലഭിച്ച നഴ്‌സുമാരെ പുറത്താക്കുന്നത് പൊതുജനാരോഗ്യ ശൃംഖലയെ ദുർബലപ്പെടുത്തും.

ബജറ്റ് പ്രതിസന്ധികൾ പരിഹരിക്കാൻ മുൻനിര നഴ്‌സിംഗ് സേവനങ്ങളിൽ വെട്ടിക്കുറയ്ക്കൽ നടത്തുന്നത് ഉചിതമായ മാർഗ്ഗമല്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. അടിയന്തര ഫണ്ടിംഗ് സംവിധാനങ്ങളിലൂടെയോ പ്രവർത്തനപരമായ ക്രമീകരണങ്ങളിലൂടെയോ ഈ പിരിച്ചുവിടൽ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം ഇടപെടണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

ലണ്ടനിലെ ആരോഗ്യമേഖലയിൽ സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ക്രിയാത്മകമായ ചർച്ചകൾക്ക് തങ്ങൾ സന്നദ്ധമാണെന്നും ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സും അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam