പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ അപകടം; പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

JULY 9, 2026, 12:47 AM

ഹൈദരാബാദ്: ബോളിവുഡ് നടൻ രാജേഷ് ശർമ പ്രാണിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നടൻ പ്രഭാസ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം രാജേഷ് ശർമയെ കടിച്ചത് ഏത് പ്രാണിയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും വിഷജീവിയോ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ഷൂട്ടിംഗ് അവസാനിച്ച ശേഷം രാമോജി ഫിലിം സിറ്റിയിലെ ഇടതൂർന്ന സസ്യങ്ങൾ നിറഞ്ഞ ഭാഗത്ത് ചിലരുമായി സംസാരിക്കുന്നതിനിടെയാണ് പ്രാണിയുടെ കടിയേറ്റത്. ആദ്യം കാര്യമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നില്ല. അതിനാൽ ഉടൻ ചികിത്സ തേടിയില്ലെന്നാണ് വിവരം.

vachakam
vachakam
vachakam

എന്നാൽ ഏകദേശം ആറു മണിക്കൂറിന് ശേഷം വലത് കാലിൽ കടുത്ത വേദനയും വീക്കവും അനുഭവപ്പെടുകയും തുടർന്ന് ശാരീരിക അസ്വസ്ഥതകൾ വർധിക്കുകയും ചെയ്തു. ഇതിനിടെയും കൊൽക്കത്തയിലേക്ക് മടങ്ങാൻ രാജേഷ് ശർമ വിമാനയാത്ര നടത്തി. യാത്രയ്ക്കിടെ കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളായി.

തുടർന്നാണ് ധാക്കൂരിയയിലെ മണിപ്പാൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേഷ് ശർമയുടെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam